കൂത്താളി: കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് സി എച്ച് സെന്റർ, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ, കാരുണ്യ ഹൃദയാലയം എന്നിവയുടെ സഹകരണത്തോടെ കൂത്താളി എ യു പി സ്കൂളിൽ ‘ജീവനം ’24’ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. അഷ്റഫ് നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഇ.ടി. സത്യൻ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. നളിനി മുഖ്യ അതിഥിയായി പങ്കെടുത്തു.
ശ്രീവിലാസ് വിനോയ്, ബപ്പൻ കുട്ടി നടുവണ്ണൂർ, ടി.വി. മുരളി, എ.കെ. ചന്ദ്രൻ, ഡോ. ജി. ഗിരീഷ്, കെ.ടി. കുഞ്ഞമ്മദ്, ഉമ്മർ കോയ (കെഎംസിസി), തറുവായ് ഹാജി, എൻ. നിജേഷ്, റഷീദ് ജയ്ഹിന്ദ്, പി.കെ. നൗജിത്, കെ.പി. സുരേഷ് കുമാർ, മുഹമ്മദ് ലാൽ, ഇ. അഹമ്മദ് ഹാജി, സി.കെ. ശശികുമാർ, രാജൻ കുന്നത്ത് എന്നിവര്‍ സംസാരിച്ചു .സി എച്ച് സെന്ററിന്റെ പ്രതിനിധി ഹുസൈൻ ചെറുതുരുത്തി, ക്യാമ്പിനോടനുബന്ധിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.
ക്യാമ്പിന് മുന്നോടിയായി സി എച്ച് സെന്ററും പേരാമ്പ്ര സാലിൻസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കൂത്താളി പഞ്ചായത്തിലെ 15 കേന്ദ്രങ്ങളിൽ 2,000 പേരുടെ കിഡ്നി രോഗ പ്രാഥമിക പരിശോധനകൾ നടത്തി. ഈ പരിശോധനകളിൽ കണ്ടെത്തിയ 200 പേർക്ക് മെഗാ ക്യാമ്പിൽ കൂടുതൽ പരിശോധനകൾ നടത്തപ്പെട്ടു.കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ കാരുണ്യ ഹൃദയാലയം ചീഫ് ഡോക്ടർ ജി. ഗിരീഷിന്റെ മേൽനോട്ടത്തിൽ 150 പേർക്കുള്ള വിദഗ്ധ പരിശോധനകളും ഹൃദ്രോഗ നിർണ്ണയവും ക്യാമ്പിൽ നടന്നു.