പെരുമ പയ്യോളി യുഎഇ കമ്മിറ്റിയുടെ 20-ാം വാർഷികാഘോഷം വർണ്ണശബളമായി

news image
Dec 9, 2024, 7:30 am GMT+0000 payyolionline.in
ദുബായ്: 2004ൽ ദുബായിൽ തുടക്കം കുറിച്ച പയ്യോളി മുനിസിപ്പാലിറ്റി തിക്കോടി,  തുറയൂർ പഞ്ചായത്തിലെ പ്രവാസികൾ ഉൾപ്പെടുന്ന സംഘടനയായ പെരുമ പയ്യോളി യുഎഇ കമ്മിറ്റിയുടെ ഇരുപതാം വാർഷികം
ദുബായിലെ വുഡ്ലം പാർക്ക് സ്കൂളിൽ  ഗംഭീരമായി ആഘോഷിച്ചു.

സാംസ്കാരിക സമ്മേളനം  സപ്ലൈകോ സിഎംഡിയും  പത്തനംതിട്ട മുൻ കലക്ടറുമായ  പി ബി നൂഹ്  ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. യു എ ഈ യിൽ അറിയപ്പെടുന്ന എഴുത്തുകാരനായ ബഷീർ
തിക്കോടി ആമുഖ പ്രഭാഷണം നടത്തി. മികച്ച സന്നദ്ധ പ്രവർത്തകനുള്ള ഗോൾഡൻ വിസ പുരസ്കാരം നേടിയ അഡ്വ. മുഹമ്മദ് സാജിദിനെയും,  എഴുത്തുകാരനായ ഇ കെ ദിനേശനെയും ആദരിച്ചു.
എ കെ അബ്ദുറഹിമാൻ, പ്രമോദ് പുതിയ വളപ്പിൽ, ബിജു പണ്ടാരപ്പറമ്പിൽ, സതീഷ് പള്ളിക്കര, നൗഷർ ആരണ്യ, ഷാമിൽ മൊയ്തീൻ, വേണു പുതുക്കുടി, റമീസ് കെ ടി, ഷാജി ഇരിങ്ങൽ, മൊയ്തു പെരുമാൾപുരം, നിയാസ് തിക്കോടി,
ബഷീർ നടമ്മൽ, ഉണ്ണി അയനിക്കാട്, ഷംസീർ പയ്യോളി, ഹർഷാദ് തച്ചൻകുന്ന്, സത്യൻ പള്ളിക്കര, ബാബു തയ്യിൽ, ഫിയാസ് ഇരിങ്ങൽ, റയീസ് കോട്ടക്കൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു.
കൊച്ചു കുട്ടികളുടെ ഡാൻസോടുകൂടി കലാവിരുന്നിനു തുടക്കം കുറിച്ചു.
ഇന്ത്യയിലെ തന്നെ  അറിയപ്പെടുന്ന ഗായകനായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ വമ്പിച്ച ഗാനമേളയും പരിപാടിക്ക് മിഴിവേകി. നിസാർ വയനാട്, റിയാസ് കരിയാട്, ഷെയ്ക്ക, ഷഹാന  എന്നിവരുടെ പാട്ടും പരിപാടിക്ക്
കൂടുതൽ വർണ്ണപ്പകിട്ടേകി. യുഎഇയിലെ വളർന്നു വരുന്ന വയലിനിസ്റ്റ് റിഹാൻ റിയാസിന്റെ  വയലിൻ പെർഫോമൻസ് പരിപാടിക്ക് കൂടുതൽ മാറ്റേകി. സ്പോട്ട് ഡബ്ബിങ് ആർട്ടിസ്റ്റും  മിമിക്രി താരവുമായ അബ്ദുൽ സമദിന്റെ ഗംഭീര പ്രകടനവും ഉണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe