രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ ക്യാമ്പ് ഒക്ടോബർ 26,27 തീയതികളിൽ പുറക്കാട് അകലാപ്പുഴയിൽ

news image
Oct 24, 2024, 1:22 pm GMT+0000 payyolionline.in

പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പ് ഒക്ടോബർ 26,27 തീയതികളിൽ പുറക്കാട് അകലാപ്പുഴ ലൈക്ക് വ്യൂ റിസോർട്ടിൽ വച്ച് നടക്കുമെന്ന് സ്വാഗത സംഘം പത്രസമ്മേളനത്തിൽ അറിയിച്ചു.

സ്ത്രീകൾക്ക് രാഷ്ട്രീയ ബോധവും മൂല്യവും ഉയർത്തിക്കൊണ്ടുവരാനാണ് രണ്ടുദിവസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും ഒരു വർഷം നീണ്ടുനിൽക്കുന്ന സംഘടനാപരമായ കാര്യങ്ങളും ചർച്ച ചെയ്യപ്പെടും. ആർജെഡി സംസ്ഥാന പ്രസിഡന്റ് എംപി ശ്രേയംസ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

 

കെ പി മോഹനൻ എംഎൽഎ എംകെ ഭാസ്കരൻ, വി കുഞ്ഞാലി, സലീം മടവൂർ, ഒ പി ഷീജ എന്നിവർ പങ്കെടുക്കും വിവിധ വിഷയങ്ങളിൽ അഡ്വക്കേറ്റ് സുജാത വർമ്മ, മനയത്ത് ചന്ദ്രൻ, സജി എം എന്നിവർ ക്ലാസ് നയിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി, ജില്ലാ പ്രസിഡണ്ട് പി സി നിശാ കുമാരി, എം പി അജിത, പി വി നിഷ, സി പി രാജൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe