പയ്യോളി: കല്ലുമായി വന്ന ലോറി തിക്കോടി ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു. ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി സംരക്ഷണ ബീമുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിൽ പെടാൻ കാരണം. റോഡിൽ നിന്ന് തെന്നി നീങ്ങിയ ലോറിയുടെ ഒരു വശത്തെ ചക്രങ്ങൾ റോഡ് നിർമ്മാണത്തിനായി മണ്ണെടുത്ത ഭാഗത്തേക്ക് മാറുകയായിരുന്നു. ചെറിയൊരു ഭാഗത്തെ മണ്ണ് ഇളകി മാറിയാൽ ലോറി താഴേയ്ക്ക് മറിയാനും സാധ്യതയുണ്ട്.
ഇന്ന് രാവിലെ ആറുമണിയോടെ കണ്ണൂരിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാഗത്തേക്ക് കല്ലുമായി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. ദേശീയപാത നിർമ്മാണത്തിൽ അണ്ടർ പാസ് നിർമ്മിക്കുന്ന തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവം. നേരത്തെ ഇവിടെ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് ബീമുകൾ മഴ ശക്തമായതോടെ താഴേക്ക് മറിഞ്ഞു വീണ നിലയിലാണ്. ഇവ പുനസ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണം.