കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോൽസവം തിങ്കളാഴ്ച

news image
Sep 21, 2024, 12:35 pm GMT+0000 payyolionline.in

പയ്യോളി: കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോൽസവം തിങ്കളാഴ്ച ശാന്തിസദനം സ്കൂൾ പുറക്കാട് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ജില്ലയിലെ 13 സവിശേഷ വിദ്യാലയങ്ങളും, 6 പൊതു വിദ്യാലയങ്ങളുമാണ് വിവിധ ഇനങ്ങളിൽ പങ്കെടക്കുന്നത്.
രചനാ മത്സരങ്ങൾ,സംഗീത മത്സരങ്ങൾ , നൃത്ത മത്സരങ്ങൾ എന്നിവ 3 വേദികളിലായാണ് നടക്കുന്നത്. കലോത്സവ ഉദ്ഘാടനം വടകര ആർ.ഡി.ഒ.ഷാമിൻ സെബാസ്റ്റ്യൻ നിർവ്വഹിക്കും.

പരിപാടിയിൽ വിദ്യാഭ്യാസ, സാമൂഹ്യ ,സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, മേലടി എ.ഇ.ഒ  പി.അസീസ് , ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി, ശാന്തി സദനം സ്കൂൾ പ്രിൻസിപ്പാൾ എസ്. മായ,സ്കൂൾ മാനേജർ സലാം ഹാജി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe