പയ്യോളി: പയ്യോളിയിൽ ആർട്ട് ഓഫ് ലിവിംഗ് ആരംഭിച്ചിട്ട് കാൽ നൂറ്റാണ്ട് തികയുന്നു. 1999 സെപ്റ്റംബർ 9 നാണ് ആദ്യ കോഴ്സ് നടന്നത്. 25 വർഷങ്ങളുടെ ഓർമകൾ കൊണ്ടാടുന്നത് സപ്റ്റംബർ 8 ഞായറാഴ്ചയാണ്. വൈകുന്നേരം 3 30 മുതൽ പെരുമ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. 3.30 ന് ഗുരുപൂജയോട് കൂടി ജ്ഞാസന്ധ്യയുടെ ആരംഭം കുറിക്കും. 4 ന് കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹ ആനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും. ആർട് ഓഫ് ലിവിങ്ങിലെ സ്വാമി ചിദാകാശ സമാദരണം നടത്തും.
മുഖ്യാതിഥി പി കെ ഗോപി യെ നഗരസഭാധ്യക്ഷൻ വികെഅബ്ദുറഹ്മാൻ ആദരിക്കും. മുൻകാല ആർട്ട് ഓഫ് ലിവിംഗ് ടീച്ചർമാരെയും പ്രവർത്തകരെയും സ്വാമി ചിദാകാശ ആദരിക്കും. ഇൻറർനാഷണൽ ടീച്ചർ സജി യൂസഫ് നിസ്സാൻ ആശംസയർപ്പിക്കും. തുടർന്ന്, പ്രശസ്ത പ്രസാദ് മുള്ളൂൽ നയിക്കുന്ന സത്സംഗം ഉണ്ടായിരിക്കും. വിവിധ സാംസ്കാരിക കലാ പരിപാടികൾ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സി കെ സുനിൽകുമാർ, ഇ കെ ഷൈനി, കെ പി രമേശൻ, മോഹൻദാസ് ചെറുവോട്ട്, കുറുങ്ങോട്ട് ബാലകൃഷ്ണൻ, സദാനന്ദൻ കാവിൽ എന്നിവർ പങ്കെടുത്തു.