പയ്യോളി: പയ്യോളി ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് ഹെഡ് ഓഫീസിലെ വി. വി സുബ്രഹ്മണ്യ അയ്യർ സ്മാരക ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 4120097 രൂപയുടെ ലാഭം കാണിക്കുന്ന ബാങ്കിൻറെ 2023 -24 സാമ്പത്തിക വർഷത്തെ ലാഭനഷ്ട കണക്കുകളും ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടും പൊതുയോഗം അംഗീകരിച്ചു.
2061430 രൂപ വരവും 2061430 രൂപ ചെലവും പ്രതീക്ഷിക്കുന്ന 2025 -26 വർഷത്തെ ബഡ്ജറ്റിന് പൊതുയോഗം അംഗീകാരം നൽകി.
ബാങ്ക് ചെയർമാൻ എം കെ പ്രേമന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിന് വൈസ് ചെയർമാൻ വി ഹമീദ് മാസ്റ്റർ സ്വാഗതവും, ഡയറക്ടർ ആർ കെ സതീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. ബാങ്ക് ബോർഡ് ഓഫ് മാനേജ്മെൻറ് ചെയർമാൻ പി.കെ. രാജൻ അനുശോചന പ്രമേയവും, ബേങ്ക് സി. ഇ. ഒ പ്രദീപ്കുമാർ. പി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ മാനേജർ എ കെ ശശി, അസിസ്റ്റൻറ് ജനറൽ മാനേജർ പി കെ ശശികുമാർ, സുരേഷ് ബാബു, ആര്‍ രമേശൻ മാസ്റ്റർ, ടി എം രാജൻ എന്നിവർ പൊതുയോഗത്തിൽ സംസാരിച്ചു.