ചുഴലിക്കാറ്റിൽ പയ്യോളിയിലെ ഫൈബർ വെള്ളത്തിന് നാശം: അപകടം 9 നോട്ടിക്കൽ മൈൽ അകലെ

news image
Jul 27, 2024, 4:34 am GMT+0000 payyolionline.in

പയ്യോളി: വ്യാഴാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ പയ്യോളിയിലെ മത്സ്യ തൊഴിലാളികളുടെ പന്തള രാജൻ
ഫൈബർ വെള്ളത്തിൻ്റെ പന്തൽ തകർന്നു. ചോമ്പാൽ ഹാർബറിൽ നിന്നാണ് 40 പേർ അടങ്ങിയ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ഒമ്പത് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഫൈബർ വെള്ളം ചുഴലിക്കാറ്റിൽപെട്ടത്.

രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പന്തലിൻ്റെ ജി.പി.എസിൻ്റെ ഏരിയൽ, വയർലെസ് ഏരിയൽ എന്നിവയൊക്കെ തകരാറിലായി. കൂടുതൽ അപകടം ഇല്ലാതെ പോയത് ഭാഗ്യം കൊണ്ടാണെന്നും മത്സ്യതൊഴിലാളികളിൽ ആർക്കും പരുക്കില്ലെന്നും ഫൈബർ വെള്ളത്തിലുണ്ടായിരുന്ന വളപ്പിൽ കുഞ്ഞികൃഷ്ണൻ, എസ്.കെ ബാബു എന്നിവർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe