ദേശീയപാതയിൽ മൂരാട് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്: പോലീസ് ഇടപെടലിൽ ആശ്വാസം

news image
Jul 24, 2024, 8:10 am GMT+0000 payyolionline.in

പയ്യോളി: ദേശീയപാതയിൽ ഇരിങ്ങൽ മുതൽ മൂരാട് വരെയുള്ള ഭാഗത്ത് വൻ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ മുതലാണ് വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. ഓയിൽമില്ലിന് സമീപം ലോറി തകരാറിലായതാണ് പ്രശ്നത്തിന് കാരണം എന്ന് പറയുന്നു.സ്കൂൾ ബസുകളും ഓഫീസിൽ പോകേണ്ട വരും ഏറെ വലഞ്ഞു.

പയ്യോളി സിഐ എ കെ സജീഷ്, എസ് ഐ വിനീത് വിജയൻ എന്നിവർ മണിക്കൂറുകളോളം ഉള്ള നടത്തിയ പരിശ്രമത്തിലാണ് ഗതാഗതം നേരെ ആക്കിയത്.

ഓയിൽ മില്ല് അണ്ടർ പാസ്സ് കഴിഞ്ഞ ഉടനെയുള്ള വലിയ രണ്ട് ഗർത്തങ്ങളാണ് ഗതാഗത പ്രശ്നം കൂടുതൽ വഷളാക്കിയത്. ഇവിടെ കോറി വേസ്റ്റ് ഉൾപ്പെടെയുള്ളവ നിറച്ച് കുഴികൾ അടക്കുന്ന പണി പുരോഗമിക്കുന്നുണ്ട്. അതുകഴിഞ്ഞാൽ പ്രശ്നത്തിന് താൽക്കാലിക പരിഹാരം ലഭിക്കുമെന്ന് കരുതുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe