പയ്യോളി: കണ്ണൂർ -ഷൊർണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ എസ് എസ് പി യു പയ്യോളി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻ്റ് കെ . കുഞ്ഞിരാമൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു . അനുശോചന പ്രമേയം കെ വി . സതി അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന കൗൺസിലർ ടി.കുഞ്ഞിരാമൻമാസ്റ്റർ വിശദീകരിച്ചു.
ആശംസകളർപ്പിച്ചു കൊണ്ട് വി.പി. നാണു മാസ്റ്റർ, കെ. ശശിധരൻ മാസ്റ്റർ, എം. എ. വിജയൻ , പുനത്തിൽ ഗോപാലൻ മാസ്റ്റർ, എ എംകുഞ്ഞിരാമൻ, വി ഭാരതി ഭായ് ടീച്ചർ, ഉഷസി. നമ്പ്യാർ, എന്നിവർ സംസാരിച്ചു.
75 വയസ്സ് പൂർത്തിയായ അംഗങ്ങളെയും പുതിയ മെമ്പർ മാരെയും ബ്ലോക്ക് സെക്രട്ടറി ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തു. പ്രമേയങ്ങൾ കെ.പി ‘അബ്ദുറഹിമാൻ അവതരിപ്പിച്ചു. 54 പേർ പങ്കെടുത്ത കൺവെൻഷനിൽ സെക്രട്ടറി കെ.ടി. ചന്ദ്രൻ സ്വാഗതവും ജോ സെക്രട്ടറി പി.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.