പയ്യോളി: ജി. എഫ്. എൽ. പി. മേലടി സ്കൂളിലെ ജാഗ്രതാസമിതിയുടെയും വടകര തീരദേശ പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് റോഷ്ന ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ വി. വത്സൻ അധ്യക്ഷതയും വഹിച്ചു. വടകര കോസ്റ്റൽ പോലീസ് കെ.ആര് സരിത (എഎസ്ഐ ) രക്ഷിതാക്കൾക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് എടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രഭാത് എടി, പിടിഎ അംഗങ്ങളായ ഇന്ദുലേഖ, ആൻമരിയ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ ലീഡരായ ഇൻഷാ ഫെറിൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോലീസ് അംഗങ്ങളായ കെ.ആര് സരിത (എഎസ്ഐ) പ്രിയ (ഒഎസ്) എന്നിവരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കൈയൊപ്പ് ചാർത്തി. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി പ്രബില ടീച്ചർ നന്ദി പറഞ്ഞു.