പയ്യോളി: അയനിക്കാട് വായന പക്ഷാചരണത്തിന്റെ ഭാഗമായി അയനിക്കാട് റിക്രിയേഷൻ സെൻറർ ഗ്രന്ഥാലയം& വായനശാല എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു . പരിപാടി പയ്യോളി മേഖല ലൈബ്രറി കൗൺസിൽ കൺവീനർ കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്ക് തുടർപഠനവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശക ക്ലാസ് മുൻ മേലടി എ ഇ ഓ രാജീവൻ മാസ്റ്റർ നിർവഹിച്ചു .
പ്രദേശത്തെ 17 കുട്ടികൾക്ക് ഉപഹാരം നൽകി . കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു. കവിത രചനയിൽ മൂന്നാം സ്ഥാനം നേടിയ വായനശാല പ്രവർത്തക പ്രതിഭ സി എസിനെ ചടങ്ങിൽ ആദരിച്ചു .70 വർഷത്തിലധികമായി നിരന്തരമായി പുസ്തക വായനയിൽ മുഴുകിയ ദൈവത്വം മുമ്പിൽ ബാലപ്പണിക്കരെ വായന പക്ഷാചരണ ദിനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു .പ്രസിഡൻറ് എം പ്രഭാകരൻ അധ്യക്ഷനായിരുന്നു .പ്രമോദ് കുറൂളി ,വി ടി വിജി മാസ്റ്റർ ,ഈ വാസുദേവൻ ,ബാലപ്പണിക്കർ എന്നിവർ സംസാരിച്ചു .വിദ്യാർത്ഥികളുടെ മറുപടി പ്രസംഗം ശ്രദ്ധേയമായി .ലൈബ്രറി സെക്രട്ടറി റഷീദ് പാലേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രേറിയൻ ജസ്ന പി നന്ദി പ്രകാശിപ്പിച്ചു .