പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ 2024 ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കുവാ൯ തീരുമാനിച്ചു. ബുധന്‍ വൈകുന്നേരം 04.00 മണിക്ക് പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും പൊതു പ്രചാരണ പരിപാടികൾ അവസാനിപ്പിക്കും. അന്നേദിവസം ടൗണുകൾ കേന്ദ്രീകരിച്ച് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതിനും തീരുമാനിച്ചു.