പയ്യോളി നഗരസഭാ ബജറ്റ് : കുഞ്ഞാലി മരക്കാരുടെ നാട്ടിൽ മറൈൻ മ്യൂസിയം, ബീച്ചിൽ മിനി ഹാർബറിന് പദ്ധതി

news image
Feb 16, 2024, 1:38 pm GMT+0000 payyolionline.in

 പയ്യോളി:  ടൂറിസത്തിനും നഗരാസൂത്രണത്തിനും  കൃഷിക്കും ശുചിത്വത്തിനും പാർപ്പിട പദ്ധതിക്കും പ്രാമുഖ്യം നൽകി പയ്യോളി നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ എ.പി. പത്മശ്രീ അവതരിപ്പിച്ചു. ടൂറിസം മേഖലയിൽ കുഞ്ഞാലി മരക്കാർ സ്മാരകത്തിന് സമീപം 75 ലക്ഷം രൂപ ചെലവഴിച്ച് മറൈൻ മ്യൂസിയവും ഹാപ്പിനസ് പാർക്കും  സ്ഥാപിക്കാൻ പയ്യോളി നഗരസഭ ബജറ്റിൽ തുക വിലയിരുത്തി.

 

വിദ്യാർത്ഥികൾക്ക് പഠനോപകരണം, തുക വിലയിരുത്തി. 73.02 രൂപ വരവും 70.92 കോടി രൂപ ചെലവും 21081536 രൂപ നീക്കിയിരിപ്പു പ്രതീക്ഷിക്കുന്നതാണ് ചെയർമാൻ വി.കെ അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ വൈസ് ചെയർപേഴ്സൺ എ.പി പത്മശ്രീ അവതരിപ്പിച്ച ബജറ്റ്.  ഏറെ ഭാഗവും കടൽ തീരവുമായി ബന്ധപ്പെട്ട പയ്യോളി നഗരസഭയിൽ മൽസ്യ ബന്ധനത്തിനായി മിനി ഹാർബർ നിർമ്മിക്കാനുള്ള പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി. ഇതിൻ്റെ പ്രാരംഭ പ്രവർത്തനത്തിനായി 50 ലക്ഷം രൂപ വകയിരുത്തി.

 

സെപ്റ്റിക് ടാങ്ക് എന്നിവക്ക് 80 ലക്ഷം രൂപ നീക്കിവെച്ചു.കാർഷിക മേഖലയിൽ ജലസേചന സൗകര്യങ്ങൾക്കും മറ്റുമായി 5 കോടിയും നിലവിലുള്ള കുടിവെള്ള പദ്ധതികൾ കാര്യക്ഷമമാക്കാൻ 75 ലക്ഷവും വകയിരുത്തി.റോഡുകൾ നിർമ്മിക്കാനും നിലവിലുള്ള റോഡുകൾ അറ്റകുറ്റ പണി നടത്താൻ അഞ്ചു കോടിയും ഊർജ്ജ മേഖലക്ക് 15 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.ഭവന പുനരുദ്ധാരണത്തിനായി നാലു കോടിയും മാറ്റിവെച്ചിട്ടുണ്ട്.

മറ്റ് പ്രധാനപ്പെട്ട നീക്കിവെപ്പ്

▪️നഗരാസൂത്രണം 15 കോടി
▪️ ആരോഗ്യ മേഖല 2 കോടി
▪️ പട്ടിക ജാതി വികസനം 1.5 കോടി
▪️ശുചിത്വ മാലിന്യ സംസ്കരണം നാല് കോടി
▪️വനിതാ വികസനം 2.5 കോടി
▪️ഭിന്ന ശേഷിക്കാർ,ആശ്രയ കുടുംബങ്ങൾ 2.5 കോടി
▪️വിദ്യാഭ്യാസം,കല,കായികം  75 ലക്ഷം
▪️ദുരന്ത നിവാരണം 25 ലക്ഷം
▪️മൃഗ സംരക്ഷണവും ക്ഷീര വികസനവും 45 ലക്ഷം
▪️പൊതുഭരണം 20 ലക്ഷം

 

വാര്‍ത്തകളും വിശേഷങ്ങളും അറിയിക്കാന്‍ താഴെ കാണുന്ന വാട്ട്സപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://wa.me/message/WXDJKDW7L6YBJ1

ഓഫീസ് മൊബൈല്‍: 9048032281

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe