പയ്യോളി :ദേശീയ വരുമാനത്തിന്റെ വലിയൊരു ശതമാനം നേടിത്തരുന്ന പ്രവാസ ലോകത്തുള്ളവരുടെ സംരക്ഷണം ഉറപ്പ് വരുത്താൻ ദേശീയ പ്രവാസി ക്ഷേമ ബോർഡ് രൂപീകരിക്കാൻ കേന്ദ്ര ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്ന് ജനത പ്രവാസി സെൻറർ (ജെപിസി) സംസ്ഥാന പ്രസിഡണ്ട് സി സുനിൽ ഖാൻ അഭിപ്രായപ്പെട്ടു.
സെൻറർ ജില്ലാ ശില്പശാല പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എം പ്രകാശൻ അധ്യക്ഷത വഹിച്ചു .നോർക്ക റൂട്ട്സ് സേവനങ്ങളും ക്ഷേമ പദ്ധതികളും എന്ന വിഷയത്തിൽ റീജണൽ മാനേജർ സി രവീന്ദ്രൻ സംസാരിച്ചു. നോർക്ക നൽകുന്ന സ്വാന്തനം സേവന ചികിത്സ, വിവാഹം, മരണാനന്തരം എന്നിവയ്ക്ക് ഇപ്പോഴുള്ള കാലപരിധി ഒഴിവാക്കി മുഴുവൻ പ്രവാസികൾക്കും ആനുകൂല്യം ലഭിക്കാൻ നടപടി വേണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ, രാമചന്ദ്രൻ കുയ്യണ്ടി , പി.ടി.രാഘവൻ , അനീസ് ബാലുശ്ശേരി, കെ.പി. അനിൽ മേനോൻ,ഉമേഷ് അരങ്ങിൽ, ദിലീപ് പുല്ലമ്പാറ, ഹാഷിം പുതിയങ്ങാടി , ചന്ദ്രൻ കണ്ടോത്ത് എന്നിവർ സംസാരിച്ചു.