പയ്യോളി : വാളയാറിലെ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലചെയ്ത ഡി വൈ എഫ് ഐ നേതാവായ പ്രതിയെ കോടതിയിൽ നിന്ന് രക്ഷിക്കാൻ കൂട്ടുനിന്ന സംസ്ഥാന ഭരണകൂടത്തിനെതിരെയും, സ്ത്രീധനം എന്ന സാമൂഹ്യ തിന്മക്കെതിരെയും മഹിളകൾക്കെതിരെ നടത്തുന്ന അക്രമത്തിനെതിരെയും മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ നൈറ്റ് വാക്ക് നടത്തി ബ്ലോക്ക് പ്രസിഡണ്ട് എം.ടി മോളി, പ്രസിഡൻറ് ഗീതാ ശ്രീജിത്ത്, സിന്ധു സജീന്ദ്രൻ, പി.പി നിഷ , പി.ടി ബിന്ദു, ശ്രീവള്ളി കെ എം സുനിതാ ശൈലേഷ്. വി വി എം ബിജിഷ, സിന്ധു പൊന്നേരി എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന പ്രതിഷേധ സംഗമം കെ ടി സിന്ധു ഉദ്ഘാടനവും ചെയ്തു.