പയ്യോളി : പിണറായി സർക്കാരിന്റെ പോലീസ് അതിക്രമങ്ങളിലും നവകേരള സദസ്സ് എന്ന പേരിൽ മുഖ്യമന്ത്രിയും, മന്ത്രിമാരും സംസ്ഥാന ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന ധൂർത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ഡി വൈ എഫ് ഐ നടത്തുന്ന അക്രമങ്ങളിലും പ്രതിഷേധിക്കാൻ കെ പി സി സി ആഹ്വാനം പ്രകാരം പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ബുധന്) പയ്യോളി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. രാവിലെ 11മണിക്ക് പയ്യോളി ബീച്ച് റോഡിലെ ഗാന്ധി പ്രതിമക്ക് സമീപത്തുനിന്നും ആരംഭിക്കും കെ പി സി സി മുൻ സെക്രട്ടറി അഡ്വ. ഐ മൂസ്സ ഉദ്ഘാടനം ചെയ്യും. കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ, ഡി സി സി ഭാരവാഹികളായ വി പി ഭാസ്കരൻ, സന്തോഷ് തിക്കോടി, ഡി സി സി മെമ്പർമാർ,ബ്ലോക്ക് ഭാരവാഹികൾ, മഹിളാകോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും.