പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര വൈകുണ്ഠ ഏകാദശി മഹോത്സവത്തിന് 22ന് കൊടിയേറും

news image
Dec 18, 2023, 4:58 pm GMT+0000 payyolionline.in

പയ്യോളി: ശ്രീ മഹാവിഷ്ണു ക്ഷേത്ര വൈകുണ്ഠ ഏകാദശി മഹോത്സവം 2023 ഡിസംബര്‍ 22 മുതല്‍ 29 കൂടിയ ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ഒന്നാം ദിവസം ഡിസംബര്‍ 22 വെള്ളിയാഴ്ച  കാലത്ത് 5 മണി, നിര്‍മ്മാല്യ ദര്‍ശനം, വാകചാര്‍ത്ത് , അഭിഷേകം, 5.30 ന് ഗണപതി ഹോമം, പഞ്ചവിംശതി കലശാഭിഷേകം, വിശേഷാല്‍ പൂജ, ശ്രീഭൂത ബലി, വൈകുന്നേരം 6.30 ദീപാരാധന, രാത്രി 7.55 നും 9നും ഇടയില്‍ തൃക്കൊടിയേറ്റ്, ക്ഷേത്രാചാര്യന്‍ പറവൂര്‍ കെ.എസ് രാകേഷ് തന്ത്രികള്‍ നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം ,മുളയിടല്‍, അത്താഴപൂജ, ശ്രീഭൂതബലി.

 

രണ്ടാം ദിവസം ഡിസംബര്‍ 23 ശനിയാഴ്ച   കാലത്ത് 5 മണി, നിര്‍മ്മാല്യ ദര്‍ശനം, വാകചാര്‍ത്ത്, അഭിഷേകം, 5.30ന് ഗണപതി ഹോമം, ഉഷപൂജ, പഞ്ചവിംശതി കലശാഭിഷേകം, മുളപൂജ, പന്തീരടിപൂജ, വിശേഷാല്‍ പൂജ, ശ്രീഭൂതബലി, എഴുന്നളത്ത്, 12 മണി മുതല്‍ 2.30 വരെ സമൂഹസദ്യ, വൈകുന്നേരം 5.30ന് , ഭഗവതി സേവ, ദീപാരാധന, 7 മണിക്ക് ഭജന- ഹരേകൃഷ്ണ സത്സംഗം പയ്യോളി. മൂന്നാം ദിവസം ഡിസംബര്‍ 24 ഞായറാഴ്ച കാലത്ത് 5 മണി നിര്‍മ്മാല്യ ദര്‍ശന ശേഷം പൂജകള്‍ പതിവ് പോലെ, ശ്രീഭൂതബലി , എഴുന്നളിപ്പ്. 12 മണി മുതല്‍ 2.30 വരെ പ്രസാദ ഊട്ട്, വൈകുന്നേരം 5.30 ഭഗവതി സേവ, ദീപാരാധന, 6.45 പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ചെറുതാഴം ചന്ദ്രന്‍ മാരാര്‍, കലാമണ്ഡലം ശിവദാസന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയന്നൂര്‍ സത്യന്‍ മാരാര്‍, മുചുകുന്ന് ശശിമാരാര്‍ , കടമേരി ഉണ്ണികൃഷ്ണമാരാര്‍, ശ്രീവളപ്പായ നന്ദന്‍, വരവൂര്‍ വേണു, കാഞ്ഞിലശ്ശേരി അരവിന്ദന്‍ എന്നീ മേളപ്രമാണിമാര്‍ ഉള്‍പ്പെടെ 101 വാദ്യകലാകാരന്മാര്‍ അവതരിപ്പിക്കുന്ന മേള സംഗമം.


നാലാം ദിവസം ഡിസംബര്‍ 25 തിങ്കളാഴ്ച: കാലത്ത് 5 മണി, നിര്‍മ്മാല്യ ദര്‍ശനം ശേഷം പൂജകള്‍ പതിവ് പോലെ, 8.30 ശ്രീഭൂതബലി , എഴുന്നളിപ്പ് 12 മണി മുതല്‍ 2.30 വരെ പ്രസാദ ഊട്ട്, 4 മണി ഇളനീര്‍ വരവുകള്‍, വൈകുന്നേരം 5.30 ന് ഭഗവതി സേവ ദീപാരാധന, രാത്രി 7.30 കൈകൊട്ടികളി, മെഗാതിരുവാതിര, ശ്രീഭൂതബലി ,എഴുന്നളിപ്പ്.
അഞ്ചാം ദിവസം  26 ചൊവ്വാഴ്ച കാലത്ത് 5 മണി നിര്‍മ്മാല്യ ദര്‍ശനം, 6 മണി ഇളനീര്‍ അഭിഷേകം, ശേഷം പൂജകള്‍ പതിവ് പോലെ, ശ്രീഭൂതബലി, എഴുന്നളിപ്പ്, 12 മണി 2.30 വരെ പ്രസാദ ഊട്ട് , വൈകീട്ട് 5.30 ന് ഭഗവതി സേവ, ദീപാരാധന, ശ്രീഭൂതബലി,എഴുന്നളിപ്പ്.
രാത്രി 9 മണി പരേതരായ ക്ഷേത്രം സ്ഥാപക പ്രസിഡണ്ട് വി.കെ.പത്മനാഭന്‍ കമ്പൗണ്ടര്‍, ക്ഷേത്രം സ്ഥാപക സിക്രട്ടറി സി.കെ.ഗോപാലന്‍ എന്നിവരുടെ അനുസ്മരണവും ശ്രീനാരായണ ഭജനമഠം ഗവ:യു.പി സ്കൂളില്‍ 7-ാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വനിതാ സബ്ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ അഭിനയ സന്തോഷിനും (ടി.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യോളി)  ഉപഹാരസമര്‍പ്പണവും അനുമോദനവും.

മുഖ്യാതിഥി  മനയത്ത് ചന്ദ്രന്‍. രാത്രി 9.30ന് പ്രാദേശിക കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ഗ്രാമോത്സവം-നൃത്തനൃത്യങ്ങള്‍. ആറാം ദിവസം   27 ബുധനാഴ്ച കാലത്ത് 5 മണി നിര്‍മ്മാല്യ ദര്‍ശനം, പൂജകള്‍ പതിവ് പോലെ, ശ്രീഭൂതബലി , എഴുന്നളിപ്പ്. 12 മണി 2.30 വരെ പ്രസാദ ഊട്ട് , വൈകീട്ട് 5.30 ന് ഭഗവതി സേവ, ദീപാരാധന, ,ശ്രീഭൂതബലി,എഴുന്നളിപ്പ്. രാത്രി 9 മണി സൂര്യ എന്‍റര്‍ടൈയ്നേഴ്സ് പയ്യോളി, കോഴിക്കോട് അവതരിപ്പിക്കുന്ന ശ്രീ കുമാര്‍ തൃശ്ശൂര്‍ (കരിങ്കാളി ആല്‍ബം), സിനിമ പിന്നണി ഗായിക റിജിയ റിയാസ്, പിന്നണി ഗായകന്‍ വിപിന്‍നാഥ് തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേള.

ഏഴാം ദിവസം ഡിസംബര്‍ 28 വ്യാഴാഴ്ച    കാലത്ത് 5 മണി നിര്‍മ്മാല്യ ദര്‍ശനം പൂജകള്‍ പതിവ് പോലെ, ശ്രീഭുതബലി, എളുന്നളിപ്പ്, 12 മണി മുതല്‍ 2 മണി വരെ പ്രസാദ ഊട്ട്, വൈകീട്ട് 4 മണി നഗരപ്രദക്ഷിണം- ഗജവീരന്‍ കീഴൂട്ട് ശ്രീകണ്ഠന്‍, പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോട് കൂടി. രാത്രി 7.30ന് തായമ്പക ചെറുതാഴം ചന്ദ്രന്‍ . തുടര്‍ന്ന് നാദസ്വര കച്ചേരി- മനോജ്കുമാര്‍& പാര്‍ട്ടി കണ്ണൂര്‍, രാത്രി 9 മണി പള്ളിവേട്ട, കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് ശയ്യാപൂജ, പള്ളിനിദ്ര.
എട്ടാം ദിവസം  ഡിസംബര്‍ 29 വെള്ളിയാഴ്ച   ഉദയത്തിന് ശേഷം പള്ളിയുണര്‍ത്തല്‍, കണികാണിക്കല്‍, വിശേഷാല്‍ അഭിഷേക പൂജ, അകത്തേക്കെഴുന്നള്ളിക്കല്‍ പൂജ, നാദസ്വര കച്ചേരി, രാവിലെ 8 മണി മുതല്‍ തുലാഭാരം, 12 മണി മുതല്‍ 2 മണി വരെ പ്രസാദ ഊട്ട്, വൈകുന്നേരം 5 മണിക്ക് ആറാട്ട് പുറപ്പാട് , 6.30 തിരുആറാട്ട് (പയ്യോളി ബീച്ച്). രാത്രി 7 മണി തിരിച്ചെഴുന്നളിപ്പ് പഞ്ചവാദ്യം, നാദസ്വരം, ചെണ്ടമേളം, ഗജവീരന്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ അക്ഷരറോഡ് വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. രാത്രി 9 മണി വലിയ കുരുതി തര്‍പ്പണം. കൊടിയിറക്കല്‍, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി, മംഗളപൂജ.
കരിമരുന്ന് പ്രയോഗം- ബീച്ച് റോഡ് റേഷന്‍പീടിക, ഭജനമഠം ജംഗ്ഷന്‍, ലയണ്‍സ് ക്ലബ് പരിസരം, ട്രാന്‍സ്ഫോര്‍മറിന് സമീപം, അക്ഷര റോഡ്, ക്ഷേത്രപരിസരം എന്നീ സ്ഥലങ്ങളില്‍ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe