കോഴിക്കോട് : ഇരിങ്ങലിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് എന്.എച്ച്.എ.ഇ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി വിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു സമരസമിതി ചെയർമാൻ പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു, ബിജെപി ജില്ലാ സെക്രട്ടറി ടി റിനീഷ് സി.പി.എം. ഏരിയാ കമ്മറ്റി മെമ്പർ പി.എം വേണുഗോപാൽ, ദിനേശൻ എരങ്ങാറ്റിൽ, സുജല ചെത്തിൽ, നിഷ ഗിരീഷ്, ചെറിയാവി സുരേഷ് ബാബു ,സബീഷ് കുന്നങ്ങോത്ത്, ടി അരവിന്ദാക്ഷൻ, പവിത്രൻ ഒതയോത്ത്, മംഗലത്ത് കേളപ്പൻ, എൻ പി. രാജേഷ്, പി വി നിധീഷ്, ഏ കെ ദേവദാസൻ സംസാരിച്ചു,
നിവേദനം പ്രൊജക്ട് ഡയരക്ടർക്ക് സമർപ്പിച്ചു. അടി പാതയുടെ ആവശ്യകത പൂർണ്ണമായും ഉൾക്കൊണ്ട പി.ഡി അനുഭാവ പൂർവ്വമായ നടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞു.