കൊയിലാണ്ടി: കോതമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ മഹോത്സവം 2024 ജനുവരി 21 മുതൽ 28 വരെ കൊണ്ടാടുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഉത്സവ ധനസമാഹരണത്തിന്റെ ഭാഗമായി ആദ്യ ഫണ്ട് സ്വീകരണം കോതമംഗലം പ്രസന്നത്തിൽ ഒ.കെ. മാധവിക്കുട്ടി അമ്മയിൽ നിന്നും ക്ഷേത്രം ഊരാളൻ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരി സ്വീകരിച്ചു.
ചടങ്ങിൽ ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രദീപ് കുമാർ, സെക്രട്ടറി സുദർശൻ, ജിതേഷ് യു.കെ, ഒ.കെ.പ്രദീപൻ, ഒ.കെ.പ്രേമാനന്ദൻ, ആഘോഷകമ്മിറ്റി അംഗങ്ങളായകെ.കെ.ദാമോദരൻ, ഇ ഗോപാലകൃഷ്ണൻ, ഹരിദാസൻ എൻ കെ ശ്രീധരൻ എന്നിവരും പങ്കെടുത്തു