പയ്യോളി : പയ്യോളി നഗരസഭയുടെയും ആയുഷ് എൻ എച്ച് എം ഹോമിയോ ഡിസ്പെൻസറിയുടെയും
സംയുക്ത ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള ‘ഷീ’ ഹെൽത്ത് ക്യാമ്പയിനും ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ
പത്മശ്രീ പള്ളി വളപ്പിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർ റസിയ ഫൈസൽ, എ പി എച്ച് സി കാക്കൂർ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യാ നാരായണൻ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു. കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ, ഷജ്മിന അസൈനാർ, സിജിന പൊന്നിയാരി, ഷൈമ മണന്തല, എച്ച് എം സി മെമ്പർ ടി എം ബാബു, സി ഡി എസ്
ചെയർപേഴ്സൺ രമ്യ പി പി, ജീവനക്കാരായ കീർത്തിമോൾ, ബിന്ദു പി വി
തുടങ്ങിയവർ പങ്കെടുത്തു.
ക്യാമ്പിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഡോ. ദിവ്യ നാരായണൻ നേതൃത്വം നൽകി. ഡോ. ഷംന ചെകിടപ്പുറത്ത് സ്വാഗതവും മുജേഷ് ശാസ്ത്രി നന്ദി പറഞ്ഞു. ക്യാമ്പിന് ഡോ. ഗ്രീഷ്മ ജി ജി ( മെഡിക്കൽ ഓഫീസർ എ പി എച്ച് സി തിക്കോടി ), ഡോ. പ്രവീണ സി (മെഡിക്കൽ ഓഫീസർ(എൻ എച്ച് എം) ജി ടി എച്ച് എച്ച്
പുറമേരി,), ഡോ. ഫെമിന എൻ സി പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി.