പയ്യോളി: മേലടി ഉപജില്ല ശാസ്ത്രമേളയുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണം ബി ടി എം എച്ച് എസ് എസിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സികെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് യുസി വാഹിദ് അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യ പി ദാസ് സ്വാഗതവും പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ സി കെ ഗിരീഷ് (പ്രസിഡണ്ട് തുറയൂർ ഗ്രാമപഞ്ചായത്ത്), വർക്കിംഗ് ചെയർമാൻ യുസി വാഹിദ് (പി ടി എ പ്രസിഡണ്ട്), ജനറൽ കൺവീനർ സന്ധ്യ പി ദാസ് (പ്രിൻസിപ്പാൾ ), കൺവീനർ സുചിത്ര പികെ (ഹെഡ്മിസ്ട്രസ്)
ട്രഷറർ ജാഫർ എൻ എം (എ ഇ ഒ മേലടി), വൈസ് ചെയർമാന്മാരായി കെ മനോജ്കുമാർ ,സജീവൻ കെ , ശ്രീജ മാവുള്ളാട്ടിൽ , സബിൻരാജ് , അഷറഫ് .പി , രാമദാസ് ഇ എം , രാമകൃഷ്ണൻ കെ എം എന്നിവരെയും തെരഞ്ഞെടുത്തു .
സാമ്പത്തികം ചെയർമാൻ പിടി അബ്ദുറഹിമാൻ, കൺവീനർ സി എ നൗഷാദ്, സ്വീകരണം ചെയർമാൻ പി ബാലഗോപാലൻ, കൺവീനർ സുഭാഷ് എസ് ടി, പ്രോഗ്രാം ചെയർമാൻ അമ്മത് വി വി, കൺവീനർ മഹേഷ് എം എം, അക്കോമഡേഷൻ ചെയർമാൻ ഹരീഷ് ഏ ടി, കൺവീനർ നിസാർ എംസി, ഭക്ഷണം ചെയർമാൻ അമ്മത് തുണ്ടിയിൽ, കൺവീനർ ഷോഭിദ് ആർ പി, പ്രചരണം ചെയർമാൻ ഇല്യാസ് പയറ്റു മണ്ണിൽ, കൺവീനർ ഹേoലാൽ, നിയമപരിപാലനം ചെയർമാൻ അനിൽ മലാപ്പറമ്പ്, കൺവീനർ റിഷാദ്, ട്രോഫി ചെയർമാൻ ശ്രീനിവാസൻ കൊടക്കാട്, കൺവീനർ അഷറഫ്, വെൽഫെയർ ചെയർമാൻ റോഷൻ, കൺവീനർ ജിനേഷ്, രജിസ്ട്രേഷൻ ചെയർമാൻ മുസ്തഫ സി കെ, കൺവീനർ യൂസഫ്, ലൈറ്റ് &സൗണ്ട് ചെയർമാൻ ടി എം രാജൻ, കൺവീനർ.വിപിൻ കൈതക്കൽ, സുവനീർ ചെയർമാൻ ആദിൽ മുണ്ടിയത്, കൺവീനർ രാജേഷ്, ഗ്രീൻ പ്രോട്ടോകോൾ ചെയർമാൻ അഷറഫ് എ കെ, കൺവീനർ ഷിബിൻ ലാൽ എന്നിവരെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു.