പയ്യോളി: കേരള സർക്കാർ ജല വിഭവ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പയ്യോളി തീരദേശ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ വൈകീട്ട് 5 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെ ന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയാകും.
തീരദേശ മേഖലയിലെ 4575 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് 41 കോടി രൂപയാണ്ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 14.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണിയുടെയും 64.4 കിലോമീറ്റർ ദൈർഘ്യമുള്ള ജലവിതരണ ശൃംഖലയുടെയും നിർമ്മാണ ഉദ്ഘാടനമാണ് നാളെ നടക്കുക. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർപേഴ്സൺ പത്മശ്രി പള്ളിവളപ്പിൽ, ജനറൽ കൺവീനർ കെ സി ബാബുരാജ്, ചെറിയാവി സുരേഷ് ബാബു, ബഷീർ മേലടി എന്നിവർ പങ്കെടുത്തു.