വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സിഐടിയു രാജ്ഭവൻ മാർച്ച് നാളെ; പയ്യോളിയിൽ ആർട്ടിസാൻസ് യൂണിയൻ പ്രകടനം

news image
Sep 25, 2023, 3:25 pm GMT+0000 payyolionline.in

പയ്യോളി: നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്ര ഗവണ്മെന്റ് വിഹിതം അനുവദിക്കുക, ആർട്ടിസാൻസ് സംരക്ഷണത്തിന് പ്രത്യേക വകുപ്പ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) നാളെ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. മാർച്ച് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.


മാർച്ചിൻ്റെ പ്രചരണാർത്ഥം ആർട്ടിസാൻസ് യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം സംഘടിപ്പിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സഖാക്കൾക്ക് യാത്രയയപ്പ് നൽകി. രാമചന്ദ്രൻ മാസ്റ്റർ, എ.കെ.ഷൈജു, വി.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe