ഷാർജ : യു എ ഇ യിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ പെരുമ പയ്യോളി, യു എ ഇ കമ്മിറ്റി പുനസംഘടിപ്പിച്ചു. ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ രക്ഷാധികാരികളായി ബഷീർ തിക്കോടി, അസീസ് സുൽത്താൻ മേലടി, അബ്ദുറഹിമാൻ എ കെ, പ്രമോദ് പുതിയ വളപ്പിൽ, ബിജു പണ്ടാരപ്പറമ്പിൽ, ഇസ്മയിൽ മേലടിയെയും തെരഞ്ഞെടുത്തു.
സാജിദ് പുറത്തൂട്ട് പ്രസിഡന്റ്, സുനിൽ പാറേമ്മൽ സെക്രട്ടറി, മൊയ്‌ദീൻ പട്ടായി ട്രെഷറർ എന്നിവരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റമാർ: സുരേഷ് പള്ളിക്കര, സതീഷ് പള്ളിക്കര, കനകൻ അയനിക്കാട് ജോയിന്റ് സെക്രട്ടറിമാർ ഷാമിൽ പള്ളിക്കര, നൗഷർ അരണ്യ, റമീസ് മേലടി ജോയിന്റ് ട്രെഷറർ വേണു പുതുക്കുടി എന്നിവരെ തെരഞ്ഞെടുത്തു.
പ്രമോദ് പുതിയ വളപ്പിലിനു ബിസിനസ്സ് അച്ചീവ്മെന്റിന് കിട്ടിയ ഗോൾഡൻ വിസയുടെ ആദരം ബിജു പണ്ടാരപറമ്പിൽ അദ്ദേഹത്തിന് കൈമാറി. പെരുമയോടുള്ള സ്തുത്യർഹ സേവനത്തിനുള്ള ഉപഹാരങ്ങൾ ഷാജി ഇരിങ്ങൽ, റിയാസ് കാട്ടടി, സതീഷ് പള്ളിക്കര, നൗഷർ അരണ്യ, സ്‌പെഷ്യൽ ഫോട്ടോ ഗ്രാഫിക്കുള്ള കേന്ദ്ര അവാർഡ് നേടിയ ഉണ്ണി അയനിക്കാട്, യുവ എഴുത്തുകാരനായ ഷഹനാസ് തിക്കോടി എന്നിവർക്ക് നൽകി ആദരിച്ചു. അത് കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പെരുമ കുടുംബാംഗങ്ങളുടെ മക്കളായ അഭിത് ലാൽ, അഭിരാം, ആൽവിൻ ഷാജി, ഹിയ ഹിബ എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു. പെരുമയുടെ ഒരുക്കിയ ഓണ സദ്യ, കരോക്കെ ഗാനമേളയും, വനിതാ വിങ്ങിന്റെ തിരുവാതിരയും, കുട്ടികൾ അവതരിപ്പിച്ച നൃത്ത നിത്യങ്ങളും മാറ്റ് കൂട്ടി.