തുറയൂർ: ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം അങ്കണവാടി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 14 അങ്കണവാടികളിലായി 169 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ , ബ്ലോക്ക് ആരോഗ്യ സ്റ്റാ: കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാ: കമ്മറ്റി ചെയർമാൻമാരായ ടി.കെ ദിപിന, കെ.കെ.സബിൻരാജ്, മെമ്പർ എ.കെ.കുട്ടിക്കൃഷണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷബ്ന, അംഗണവാടി വർക്കർ ഇ. എം .രജനി, എസ് ഇ യു എഫ് അസിസ്റ്റന്റ് ഡയറക്ടർ കെ. നിഷ, സി.കെ അശ്വന്ത് എന്നിവർ പ്രസംഗിച്ചു. ഐ എസ് എ
കോ ഓർഡിനേറ്റർ ടി.പി രാധാകൃഷ്ണൻ സ്വാഗതവും ടീം ലീഡർ കെ. അർഷ നന്ദിയും പറഞ്ഞു.