കൊയിലാണ്ടി: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയർന്നിട്ടും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത കേരള സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി.
ധർണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം.നജീബ് അദ്ധ്യക്ഷനായി. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അസീസ് സ്വാഗതവും, ടി കെ റഫീഖ് നന്ദിയും പറഞ്ഞു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.അഷറഫ്, മണ്ഡലം യൂത്ത് ലീഗ്ജനറൽ സെക്രട്ടറി ഫാസിൽ നടേരി, കെ.എസ്.ടി.യു.ജില്ലാ സെക്രട്ടറി അൻവർ ഇയ്യഞ്ചേരി സംസാരിച്ചു. ധർണ്ണയ്ക്ക് ടി.വി.ഇസ്മയിൽ, കെ.ടി.വി ആരിഫ്, സമദ് നടേരി,യു. അബദുൾ ഖാദർ , എൻ.അബദുൾഖാദർ , എൻ.എൻ.സലീം, യു എ അസീസ്, എം.കെ.മുസ്തഫ, ബാസിത്ത് മിന്നത്ത്, വി.വി.നൗഫൽ, പി.പി.യൂസഫ്, ഹാഷിം വലിയങ്ങാട്, ഇഖ്ബാൽ നടേരി നേതൃത്വം നൽകി.