ഓണവിപണി: തമിഴ്‌നാട്ടിലെ  ഫാമുകളിൽ ഇറച്ചിക്കോഴികളുടെ വില പറക്കുന്നു

news image
Aug 21, 2023, 3:35 pm GMT+0000 payyolionline.in

കാസർകോട്‌: ഓണവിപണി ലക്ഷ്യമിട്ട്‌  ഇറച്ചിക്കോഴി വില കുത്തനെ കൂട്ടാൻ ഇതരസംസ്ഥാന ലോബിയുടെ ശ്രമം. തമിഴ്‌നാട്ടിലെ  ഫാമുകളിൽ ഇറച്ചിക്കോഴികളുടെ വില വർധിച്ച സാഹചര്യത്തിൽ മാർക്കറ്റിൽ ഇറച്ചിവില ഉയരാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറഞ്ഞു. ഓണത്തിന്‌ ഒരാഴ്‌ചമാത്രം ശേഷിക്കെ,  ഇറച്ചിവില ദിവസവും കൂടുന്നത്‌ വ്യാപാരികളെ ആശങ്കയിലാക്കി.

ഇതരസംസ്ഥാനത്തെ ഫാമിൽ ഒരുകിലോ കോഴിയുടെ വില 110 രൂപയായാണ്‌ ഉയർന്നത്‌. ഇപ്പോൾ ഒരുകിലോ കോഴിക്ക്‌ 140 രൂപയാണ്‌ കേരളത്തിലെ ചില്ലറ വിൽപ്പനവില.  തമിഴ്‌നാട്ടിലെ ഫാമുകളിൽ ദിവസവും വിലവർധിക്കുന്നതിനാൽ  ഓണക്കാലത്ത്‌ ചിലപ്പോൾ ഒരുകിലോക്ക്‌  200 രൂപ മുതൽ 220രൂപവരെ ഉയരുമെന്നു വ്യാപാരികൾ പറയുന്നു. രണ്ടാഴ്‌ച മുമ്പ്‌ ചില്ലറ വില കിലോയ്ക്ക്‌ 105 വരെയായി താഴ്‌ന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe