പയ്യോളി: ഭാരതീയ ജനത കർഷക മോർച്ച പയ്യോളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക വന്ദന ദിനം ആചരിച്ചു. പ്രഭാകരൻ പ്രശാന്തിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെസി രാജീവൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പ്രഭാകരൻ പ്രശാന്തി അധ്യക്ഷത വഹിച്ചു.
മികച്ച കർഷകനായി പയ്യോളി കൃഷിഭവൻ ആദരിച്ച പുറത്തെ മഠത്തിൽ ഒണക്കനെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്നു പരിപാടിയിൽ പങ്കെടുത്തവർക്ക് തെങ്ങിൻ തൈ വിതരണം ചെയ്തു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി വി.പി സതീശൻ, കോരച്ചം കണ്ടി ശ്രീധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കര്യാട്ട് നാരായണൻ സ്വാഗതവും, രാഘവൻ മൂടാടി നന്ദിയും പറഞ്ഞു.