പയ്യോളി: ‘മണിപ്പൂരിനെ രക്ഷിക്കുക, ആർഎസ്എസിനെ ബഹിഷ്ക്കരിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്നീ
മുദ്രാവാക്യമുയർത്തി സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ ‘ജനകീയ പ്രതിരോധം’ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു .
പ്രതിഷേധപരിപാടി ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ സെക്രട്ടറി പി മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി ചന്തു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കാനത്തിൽ ജമീല എംഎൽഎ , ഡി ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി ഹമീദ്, പി എം വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു സ്വാഗതം പറഞ്ഞു.