സബ് ട്രഷറി പയ്യോളിയിൽ തന്നെ നിലനിർത്തണം: സർവ്വകക്ഷി യോഗം

news image
Jun 20, 2023, 1:49 pm GMT+0000 payyolionline.in

 

പയ്യോളി : സബ് ട്രഷറി ഓഫീസ് പയ്യോളിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിൽ സർവ്വകക്ഷി യോഗം ശക്തമായ പ്രതിഷേധം അറിയിച്ചു. എം.എൽ എ കാനത്തിൽ ജമിലയുടെ നേത്യത്ത്വത്തിൽ പയ്യോളി നഗരസഭയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സബ് ട്രഷറി പയ്യോളി തന്നെ നിലനിർത്തണമെന്നുള്ള ആവശ്യമാണ് ഉയർന്നത്. യോഗത്തിൽ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് സർക്കാർ അനുവദിച്ചിട്ടുണ്ട്. സ്ഥലം വാങ്ങുന്നതിന് ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം തച്ചൻകുന്ന് രജിസ്ട്രാർ ഓഫീസ് കോമ്പൗണ്ടിൽ ഉണ്ട്. പ്രസ്തുത സ്ഥലം വിട്ട്കിട്ടുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ നടന്നുവരുന്നുണ്ട് സർക്കാർ അനുമതി എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് സർവ്വകക്ഷി യോഗത്തിൽ എം.എൽ.എ അറിയിച്ചു.


യോഗത്തിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ സി.പി ഫാത്തിമ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ പി.എം ഹരിദാസ് , വി.കെ അബ്ദുറഹിമാൻ , മഹിജ എളോടി, കെ.ടി വിനോദ്, കൗൺസിലർമാരായ ടി.ചന്തു മാസ്റ്റർ, ചെറിയാവി സുരേഷ് ബാബു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മഠത്തിൽ നാണുമാസ്റ്റർ . എം.പി ഷിബു, ബഷീർ മേലടി , പി.എം ഷാഹുൽ ഹമീദ്, എ.കെ ബൈജു, കെ.വി ചന്ദ്രൻ ജില്ലാ ട്രഷറി ഓഫീസർ എം.ഷാജി പയ്യോളി സബ് ട്രഷറി ഓഫീസർ കെ.എൽ ബിന്ദു, ശൈലേഷ് പി.ജി സബ് രജിസ്ട്രാർ ബാബു എ.പി പെൻഷനേഴ്സ് സംഘടനയുടെ എ.എം കുഞ്ഞിരാമൻ, എം.ടി നാണു മാസ്റ്റർ, മുകുന്ദൻ എ.കെ, എം.എൽ എ യുടെ പി എ എൻ ഷജിൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe