പയ്യോളി: അധ്യാപക നിയമനം നൽകാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ കൈപറ്റുകയും വർഷങ്ങളായിട്ടും നിയമനം നൽകാതിരിക്കുകയും ചെയ്ത കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി സ്കൂൾ മാനേജ്മെന്റ് ഉദ്യോഗാർത്ഥികളോട് കൊടും വഞ്ചനയാണ് നടത്തിയതെന്നും ഉടൻ തന്നെ മാനേജ്മെന്റ് ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ അഭിപ്രയപ്പെട്ടു.
കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ നിയമന തട്ടിപ്പിനെതിരെ നടന്നു വരുന്ന അനിശ്ചിതകാല സമര പന്തൽ സന്ദർശിച്ച് സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
എൻ.ടി.അബ്ദുറഹിമാൻ ,എസ്.വി.റഹ്മത്തുള്ള ,ചെറിയാവി സുരേഷ് ബാബു , എം.പി.ഭരതൻ , ഇരിങ്ങൽ അനിൽകുമാർ യു.ടി. കരീം , പി.വി.സജിത്ത്, വളപ്പിൽ ഉഷ, എം.ടി. ചന്ദ്രൻ ,പത്മരാജൻ , മിനിഷ , അബ്ദുൾ ലത്തീഫ്,രജിത എന്നിവർ സംസാരിച്ചു