പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി മേഖലാ സമ്മേളനം ; സംഘാടക സമിതി രൂപീകരിച്ചു

news image
May 24, 2023, 4:44 am GMT+0000 payyolionline.in

പയ്യോളി : പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി മേഖലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. ഡോ.ആർ.കെ.സതീഷ് അധ്യക്ഷം വഹിച്ചു. ടി. ചന്തു മാസ്റ്റർ, മഹമൂദ് മൂടാടി, കെ.കെ.പ്രേമൻ സംസാരിച്ചു. മേഖലാ സെക്രട്ടറി   ചന്ദ്രൻ മുദ്ര സ്വാഗതം പറഞ്ഞു.

 

സംഘാടക സമിതി ഭാരവാഹികളായി  ടി. ചന്തു മാസ്റ്റർ ചെയർമാൻ, വൈസ് ചെയർമാന്മാരായി ഡോ.ആർ.കെ.സതീഷ്, ഇബ്രാഹിം തിക്കോടി, പുഷ്പൻ തിക്കോടി, ചന്ദ്രൻ മുദ്ര- ജനറൽ കൺവീനർ,പി.കെ.ശശികുമാർ, പി.എം. വേണുഗോപാൽ,പി.വി. മനോജൻ -കൺവീനർമാർ, കെ.കെ.പ്രേമൻ -ഖജാൻജി എം.പി. ഷിബു -രക്ഷാധികാരിയായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

മെയ് 27, 28 തിയ്യതികളിൽ മുചുകുന്നിൽ നാടകോത്സവം ജൂൺ 3 ന് തുറയൂരിൽ ചലച്ചിത്ര പ്രദർശനം, പ്രഭാഷണം ജൂൺ 4 ന് മൂരാട് വെച്ച് നാടൻ പാട്ട് മത്സരം ജൂൺ 18 ന് പയ്യോളിയിൽ നടക്കുന്ന സമ്മേളനത്തിന് ശേഷം അശോകൻ ചരുവിലിന്റെ സാംസ്കാരിക പ്രഭാഷണവും നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe