`പിണറായി ജീവിതം തകർത്തു’; വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയെ കാണുമെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകൾ ആണ്. ഫോൺ പിടിച്ചു വെച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിലാണ് സംസ്ഥാനത്തുടനീളം കോടതികളിൽ ഓടി നടക്കുന്നത്. പിണറായി […]

Kozhikode

Jul 21, 2026, 11:25 am GMT+0000
‘അമ്മ സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോൻ, ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം’: മാല പാർവതി

ശ്വേതാ മേനോന് എതിരെ നടി മാല പാർവതി. സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോൻ ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം. അത് പൊതുസമൂഹത്തോടും സംഘടനയിലെ അംഗങ്ങളോടും വിശദീകരിക്കാനുള്ള ബാധ്യത ശ്വേതക്കുണ്ട്. പേരുകൾ ശ്വേത വ്യക്തമാക്കണം. അല്ലെങ്കിൽ അത് അനാവശ്യ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും കാരണമാകുമെന്നും മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെ പുറത്ത് വന്ന ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നലെയാണ് മാല പാർവതിയുടെ പ്രതികരണം. ശ്രീമതി ശ്വേത മേനോൻ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, […]

Kozhikode

Jul 21, 2026, 11:13 am GMT+0000
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർക്കും

വടകര : കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രമകൃഷ്ണനെ പ്രതി ചേർക്കും. റിബേഷ് രാമകൃഷ്ണനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകുക. റിബേഷ് രാമകൃഷ്ണനെ കേസിൽ രണ്ടാം പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെ കേസിൽ പ്രതികളുടെ എണ്ണം മൂന്നാകും. ഡിവൈഎഫ്‌ഐ നേതാക്കളായ ജിതിൻ ഭാസ്‌കർ, അമൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ റിബേഷ് […]

Kozhikode

Jul 21, 2026, 10:51 am GMT+0000
കള്ളാ‌ടി മണ്ണിടിച്ചിൽ: പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും; ദുരന്തത്തിൽ പരിക്കേറ്റവരെ കാണും

കൽപ്പറ്റ: പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. മണ്ണിടിച്ചിൽ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണമാണ് പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലിൽ ജീവൻ […]

Kozhikode

Jul 21, 2026, 9:56 am GMT+0000
പാലാ നഗരസഭയിൽ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

കോട്ടയം: പാലായിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയ ദിനു ബിനു പുളിക്കകണ്ടം പുറത്തായി. നഗരസഭയിൽ അവിശ്വാസം പാസായതോടെ ചെയർപേഴ്സൺ […]

Kozhikode

Jul 21, 2026, 7:32 am GMT+0000
ഡൽഹി സമരത്തിന് ഐക്യദാർഢ്യം: പയ്യോളിയിൽ ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏകദിന നിരാഹാരം സംഘടിപ്പിച്ചു

പയ്യോളി: ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളിയിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു. സമരം ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. അരുൺ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി അഭയ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സി.ടി. അജയ് ഘോഷ് സ്വാഗതം പറഞ്ഞു. സരോദ് ചങ്ങാടത്ത്, എം.പി. ഷിബു, ദീപ ഡി. ഓൾഗ, ടി. ചന്തു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Kozhikode

Jul 21, 2026, 7:11 am GMT+0000
മുൻ സർക്കാരിലെ മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് അവസാന മാസത്തെ ശമ്പളം നൽകിയില്ലെന്ന് പരാതി

മുൻ സർക്കാരിലെ മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫംഗങ്ങൾക്ക് അവസാന മാസത്തെ ശമ്പളം നൽകിയില്ലെന്ന് പരാതി. സർക്കാർ സർവീസിന് പുറത്ത് നിന്ന് സ്റ്റാഫായി എത്തിയവർക്കാണ് മെയ് മാസത്തെ ശമ്പളം ലഭിക്കാത്തത്. നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കാതെ ശമ്പളം വിതരണം ചെയ്യേണ്ടെന്ന പൊതുഭരണ വകുപ്പിന്റെ കുറിപ്പാണ് ശമ്പള വിതരണത്തിന് തടസം. ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും നടപടിയില്ല. പ്രൈവറ്റ് സെക്രട്ടറി മുതൽ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് വരെയുള്ള പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്പളമാണ് തടഞ്ഞുവച്ചത്. സർക്കാർ ഡെപ്യൂട്ടേഷനിൽ […]

Kozhikode

Jul 21, 2026, 6:54 am GMT+0000
ഒന്നര മണിക്കൂർ കാത്തിട്ടും 108 ആംബുലൻസ് വന്നില്ല, ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത യുവാവിന് ദുരിതം

പത്തനംതിട്ട: 108 ആംബുലൻസ് എത്താത്തതിനാൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് ഒന്നരമണിക്കൂർ ആശുപത്രിയിൽ കിടക്കേണ്ടി വന്നെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയാണ് ഒന്നരമണിക്കൂർ അടൂർ ജനറൽ ആശുപത്രിയിൽ തുടർന്നത്. പിന്നീട് സ്വകാര്യ ആംബുലൻസിലാണ് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പുതുമല രണ്ടാംകുറ്റി സ്വദേശി സജിത്തിനാണ് ബൈക്ക് അപകടത്തിൽ പരിക്കുപറ്റിയത്. ആംബുലൻസ് എത്തുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതുകൊണ്ടാണ് കാത്തു നിന്നതെന്ന് യുവാവിന്റെ പിതാവ് സജയൻ പറഞ്ഞു. എന്നാൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് […]

Kozhikode

Jul 21, 2026, 6:49 am GMT+0000
സംസ്ഥാനത്ത് ഓൺലൈൻ ടാക്‌സികളുടെ അനിശ്ചിതകാല പണിമുടക്ക്; ഊബർ, ഓല, റാപ്പിഡോ, കേരള സവാരി സർവ്വീസുകളെ ബാധിച്ചു

തിരുവനന്തപുരം: നിരക്ക് പരിഷ്കരണവും ബൈക്ക് ടാക്സി അവസാനിപ്പിക്കലും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ പ്രമുഖ കമ്പനികളുമായി സഹകരിച്ച് സർവീസ് നടത്തുന്ന ടാക്‌സികളെല്ലാം പൂർണ്ണമായും ഓഫ്‌ലൈൻ ആകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യായമായ നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി നിരോധനം എന്നിവയ്ക്ക് പുറമെ കമ്പനികളുടെ കമ്മീഷൻ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ 11 ആവശ്യങ്ങൾ മുൻനിർത്തിയാണ് ഗിഗ് തൊഴിലാളികൾ ഈ […]

Kozhikode

Jul 21, 2026, 6:35 am GMT+0000
ഡൽഹിയിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം: പയ്യോളിയിൽ സി.ഐ.ടി.യു. പ്രതിഷേധ പ്രകടനം

പയ്യോളി: പരീക്ഷാ അട്ടിമറികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, അഴിമതിയുടെ കേന്ദ്രമായി മാറിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പിരിച്ചുവിട്ട് വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുക, തടവിലാക്കപ്പെട്ട പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം. സി.ഐ.ടി.യു. (CITU) പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിന് സി.ഐ.ടി.യു. ജില്ലാ […]

Kozhikode

Jul 21, 2026, 4:59 am GMT+0000