കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഹൈസ്കൂൾ കഥകളി ഗേൾസ് വിഭാഗത്തിൽ എ.ഗ്രേഡ് നേടി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി എസ്.ബി. ഋതുനന്ദ ശ്രദ്ധേയമായി.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ കലാമണ്ഡലം പ്രേംകുമാർ മാസ്റ്ററുടെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിക്കുന്നത്.
ജില്ലാതലത്തിൽ മോഹിനിയാട്ടത്തിനും എ ഗ്രേഡ് നേടിയിരുന്നു.തിരുവങ്ങൂർ സ്വദേശികളായ ബിനീഷ് ബിജലി- ശ്രിജില ദമ്പതികളുടെ മകളാണ് ഋതുനന്ദ.