കൊയിലാണ്ടി: സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പാർട്ടി ലോക്കൽ അംഗത്തിനെതിരെ കമ്മിറ്റിയുടെ നടപടി വിയ്യൂർ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റ അംഗംവുമായ ടി. ധർമ്മനെതിരെയാണ് നടപടി. അന്നത്തെ എക്സി: ഓഫീസറും സി.ഐ.ടി.യു.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായ വേണുവിനെതിരെയാണ് പരാതി നൽകിയത്.2022 ലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് ആനകൾകൾക്ക് ക്വെട്ടേഷൻ നൽകിയതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചാണ് മലമ്പാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർക്ക് ധർമ്മൻ പരാതി നൽകിയിരുന്നത്. കൊട്ടെഷൻ പ്രകാരം ഏറ്റവും കുറഞ്ഞ 12,50,000 രൂപയുടെ ക്വെട്ടേഷൻ ലഭിച്ചെങ്കിലും, ഇരുപത് ലക്ഷത്തിന് ക്വൊട്ടേഷൻ നൽകിയവർക്കാണ് അനുമതി നൽകിയത്.
ഇത് പ്രശ്നമായതോടെ മറ്റൊരു ക്വൊട്ടേഷനിലൂടെ പതിനാറ് ലക്ഷം രൂപയ്ക്ക് മറ്റൊരാൾക്ക് നൽകി.എന്നാൽ നേരത്തെ 20 ലക്ഷത്തിന് നൽകിയ പാർട്ടി ഹൈക്കോടതിയിലും ,കുന്ദംകുളം പോലീസിലും പരാതി നൽകി അവിടെ വെച്ച് സെറ്റിലാക്കുകയും ചെയ്തു. ഏഴ് ലക്ഷത്തി അൻപതിനായിരം രൂപ പിഷാരികാവ് ദേവസ്വത്തിന് നഷ്ടമാണെന്ന് കാണിച്ചാണ് ധർമ്മൻ ജൂലായ് മാസത്തിൽപരാതി നൽകിയത്.എന്നാൽ പരാതി പ്രകാരം റിപ്പോർട്ട് നൽകേണ്ടത് ഡെപ്യൂട്ടി കമ്മീഷണറാണ് .പരാതിയിൽ നടപടി ഉണ്ടാകത്തതിനെതിരെ വിവരാവകാശ പ്രകാരം റിപ്പോർട്ട് വാങ്ങിയെങ്കിലും പരാതി ലഭിച്ചില്ലെന്നായിരുന്നു മറുപടി.പിന്നീട് 2015ലെ ഫയലിൽ ഒളിപ്പിച്ച നിലയിൽ പരാതി കാണുകയായിരുന്നു. വീണ്ടും കമ്മീഷണറെ കണ്ടെങ്കിലും റിപ്പോർട്ട് കിട്ടിയില്ലെന്ന് പറഞ്ഞു മടക്കുകയായിരുന്നു. ആഗസ്റ്റ് 19 ന് പരാതികാരനെ കമ്മീഷണർ വിളിപ്പിക്കുകയും, പരാതി കേൾക്കുകയും ചെയ്തെങ്കിലും റിപ്പോർട്ട് പുറത്ത് വന്നില്ല. വിവരാവകാശ പ്രകാരം റിപ്പോർട്ട് പരാതി കാരൻ വാങ്ങുകയും ചെയ്തുതു.കമ്മീഷണർ വിശദീകരണം ചോദിച്ചു കൊണ്ടുള്ള റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു. സംഭവം പാർട്ടിയിലും വലിയ ഒച്ചപ്പാടായിരിക്കുകയാണ്. കൊല്ലം ലോക്കൽ കമ്മിറ്റിയിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പറയുന്നത്.