റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലം സെപ്തംബർ തുടക്കത്തിൽ അവസാനിക്കും. കാലാവസ്ഥയുടെ ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനത്തിൽ സെപ്തംബർ ആദ്യം വേനൽക്കാലം അവസാനിക്കേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. സെപ്തംബർ പകുതി വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ‘
സെപ്തംബർ പകുതിക്ക് ശേഷം താപനിലയിലെ ഏറ്റക്കുറച്ചിലുകളും മാറ്റവും ഉണ്ടായേക്കും. ശരത്കാലത്തിനിടയിൽ പരിവർത്തന ഘട്ടങ്ങൾ നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൗ സമയത്ത് സാധാരണയായി താപനിലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കും ഏറ്റക്കുറച്ചിലുകൾക്കും ദ്രുതഗതിയിലുള്ള കാറ്റിെൻറ പ്രവർത്തനത്തിനും മഴയ്ക്കുള്ള സാധ്യതകൾക്കും സാക്ഷ്യം വഹിക്കുമെന്നും കാലാവസ്ഥ വകുപ്പ് വക്താവ് പറഞ്ഞു.