‘വിദ്യാഭ്യാസ മേഖലയിൽ എയ്ഡഡ് വിവേചനം അവസാനിപ്പിക്കണം’; കെപിപിഎച്ച്എ മേലടി എഇഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

news image
Oct 18, 2024, 4:33 am GMT+0000 payyolionline.in

പയ്യോളി : കെ.പി.പി. എച്ച്.എ.യുടെ ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ. ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. വിദ്യാഭ്യാസ മേഖലയിലെ സർക്കാർ എയ്ഡഡ് വിവേചനം അവസാനിപ്പിക്കുകയും, എയ്ഡഡ് പ്രധാനധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ അധികാരം പുനസ്ഥാപിക്കുകയുമാണ് പ്രധാന ആവശ്യങ്ങൾ. അതോടൊപ്പം, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന ആവശ്യവും ഉന്നയിച്ചാണ് ധർണ്ണ നടന്നത്.

മുൻ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി വേണുഗോപാലൻ മാസ്റ്റർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം മുൻ ചെയർപേർസൺ പത്മിനി ടീച്ചർ, സജീവൻ കുഞ്ഞോത്ത്, വിനീഷ് എ.ടി, സുഹൈൽ കെ.എം, യൂസഫ് കെ, ബീന ടീച്ചർ, മനോജ് മൂടാടി, പി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഉപജില്ലാ പ്രസിഡണ്ട് സബിത മുചുകുന്നിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി പി.ജി. രാജീവ് സ്വാഗതവും പി. ഹാഷിം നന്ദിയും പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe