വാണിയപ്പാറ കല്ലറയിലെ ദുരൂഹത തുടരുന്നു; വിലങ്ങാട് സ്വദേശിയുടെ ടെ തിരോധാനത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

news image
Jun 21, 2026, 9:58 am GMT+0000 payyolionline.in

കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. കണ്ണൂർ വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സിജോയുടെ കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രിക്കും, അഭ്യന്തരമന്ത്രിക്കും ബന്ധുക്കൾ നിവേദനം നൽകും.

2014ൽ പിതാവുമായി വാക്ക് തർക്കമുണ്ടായി സിജോ സ്കറിയ ഭാര്യയും മകനുമൊത്ത് ഭാര്യവീടായ കണ്ണൂർ കരിക്കോട്ടക്കരി വാണിയപാറയിലേക് പോവുകയായിരുന്നു.തുടർന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് 2020 ൽ വിലങ്ങാടുള്ള ബന്ധുക്കൾ അന്വേഷിച്ചപ്പോൾ മൂന്ന് വർഷം മുമ്പ് ഭാര്യവീട്ടിൽ വാക്കേറ്റമുണ്ടായെന്നും കടയിലേക്ക് പോകുന്നതായി സിജോ പറഞ്ഞെന്നുമാണ് അറിയിച്ചത്. പിന്നീട് സിജോയെക്കുറിച്ച് വിവരം ലഭിച്ചില്ലെന്ന് ഭാര്യവീട്ടുകാർ പറഞ്ഞതായും കുടുംബം.

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. വാണിയപ്പാറ ഉണ്ണിയീശോ പളളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടതായി വാർത്ത വന്നതോടെയാണ് കുടുംബത്തിന്റെ സംശയം. കല്ലറ തുറന്ന് ഡി എൻ എ പരിശോധനക്ക് വിധേയമാക്കണമെന്നാണ് സിജോയുടെ കുടുംബം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കുറ്റ്യാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe