“മാലിന്യ പ്രതിസന്ധി : വടകര നഗരത്തിന്റെ ഹൃദയം രക്ഷിക്കുവാൻ ഒ​രു​മി​ക്കാം”

news image
Oct 3, 2024, 5:47 am GMT+0000 payyolionline.in

വ​ട​ക​ര: വടകര നഗരത്തിൽ മലിന്യത്തിന്റെ ഗുരുതര പ്രശ്നം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ ശുചിത്വം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ വ്യക്തമല്ല.

‘മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ജ​ന​കീ​യ കാ​മ്പ​യി​ൻ, വൃ​ത്തി​യു​ള്ള സു​സ്ഥി​ര വ​ട​ക​ര​ക്കാ​യി ന​മു​ക്ക് ഒ​രു​മി​ക്കാം’ കാ​മ്പ​യി​ൻ ന​ട​ക്കു​മ്പോ​ളും ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ട​ക​ര മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ ഓ​വു​ചാ​ലി​നോ​ട് ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി കു​മി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​തെ കി​ട​ക്കു​ക​യാ​ണ്.

കാ​ൽ​ന​ട​ക്കാ​ർ കേ​ര​ള ക്വ​യ​ർ റോ​ഡി​ൽ നി​ന്ന് കോ​ട​തി ഭാ​ഗ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ൽ കാ​ൽ ന​ട​യാ​ത്ര ചെ​യ്തി​രു​ന്ന ഭാ​ഗ​മാ​ണ് മാ​ലി​ന്യം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​ത്. ശു​ചി​മു​റി മാ​ലി​ന്യ​മു​ൾ​പ്പെ​ടെ നി​റ​ഞ്ഞ​തി​നാ​ൽ ഈ ​ഭാ​ഗ​ത്തേ​ക്ക് നോ​ക്കാ​ൻ പോ​ലും പ്ര​യാ​സ​മാ​ണ്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള പ​ട​വു​ക​ൾ വ​രെ​യു​ള്ള ഇ​ട​വ​ഴി​യി​ലാ​ണ് മാ​ലി​ന്യം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ രൂ​ക്ഷ​മാ​യ പ​ക​ർ​ച്ച വ്യാ​ധി ഭീ​ഷ​ണി​യു​മു​ണ്ട്. ന​ഗ​ര​ത്തി​ന്‍റെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​മാ​യ സ്ഥി​തി വി​ശേ​ഷ​മു​ണ്ട്. വ്യാ​പാ​രി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശു​ചി​ത്വ കാ​മ്പ​യി​നു​മാ​യി ന​ഗ​ര​സ​ഭ​യു​മാ​യി കൈ​കോ​ർ​ത്ത് മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ന​ഗ​ര ഹൃ​ദ​യം ചീ​ഞ്ഞ് നാ​റു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe