മലയോര ഹൈവേ : കൂരാച്ചുണ്ടിൽ കെട്ടിട ഉടമകളുടെ പിടിവാശി ഉപേക്ഷിക്കണം – കേരള ഡെമോക്രാറ്റിക് പാർട്ടി

news image
Oct 12, 2023, 9:51 am GMT+0000 payyolionline.in

കൂരാച്ചുണ്ട് : മലയോര ഹൈവേ കടന്നു പോകുന്ന കൂരാച്ചുണ്ട് അങ്ങാടിയിൽ ഏതാനും കെട്ടിട ഉടമകൾ സമ്മതപത്രം ഒപ്പിട്ടു നൽകാത്തതിന്റെ പേരിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം രമ്യമായി പരിഹരിക്കാൻ ബിൽഡിംഗ് ഓണേഴ്സ് തയാറാകണമെന്നു കേരള ഡെമോക്രാറ്റിക് പാർട്ടി ഭാരവാഹികളായ സൂപ്പി തെരുവത്ത്, സി. എ പുരുഷോത്തമൻ എന്നിവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പ്രശ്നം പരിഹരിക്കാൻ ഉന്നത തലത്തിൽ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടത് നാമ മാത്രമായ കെട്ടിട ഉടമകളുടെ പിടിവാശി മൂലമാണെന്നു കെ.ഡി.പി ഭാരവാഹികൾ ആരോപിച്ചു. എതിരു നിന്നു കൂരാച്ചുണ്ട് ടൗണിന്റെ വികസനം തടയപ്പെടുന്ന സ്ഥിതി വന്നാൽ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നു സൂപ്പിയും പുരുഷോത്തമനും മുന്നറിയിപ്പു നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe