ഇ.രാജഗോപാലൻ നായരെപ്പോലുള്ള ക്രാന്തദർശികളായ നേതാക്കളുടെ അഭാവം രാജ്യത്തിന് തീരാനഷ്ടം: മന്ത്രി .എ.കെ ശശീന്ദ്രൻ

news image
Aug 19, 2023, 1:56 pm GMT+0000 payyolionline.in
കൊയിലാണ്ടി: ഭരണഘടനാ സ്ഥാപനങ്ങളേയും, ഭരണഘടനയേയും നിഷ്പ്രഭമാക്കുന്ന ഏകാധിപത്യ പ്രവണത സർക്കാർ സ്വീകരിക്കുന്ന ദയനീയ കാഴ്ചയാണ് ഇന്ന് ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മതേതര രാഷ്ട്രീയ നേതൃത്വം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയ്ക്കു വേണ്ടി വിട്ടുവീഴ്ച കാണിക്കുന്ന സമീപനം കൈക്കൊണ്ടില്ലെങ്കിൽ രാജ്യം നേരിടുക വലിയ ദുരന്തമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ.ഇ.രാജഗോപാലൻ നായരെപ്പോലുള്ള ക്രാന്തദർശികളായ നേതാക്കളുടെ അഭാവം രാജ്യത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു.
അഡ്വ.ഇ.രാജഗോപാലൻ നായരുടെ  മുപ്പതാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മന്ത്രി. എൻ സി പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. എം കോയ സ്വാഗതം പറഞ്ഞു. പി.വിശ്വൻ മാസ്റ്റർ, ഇ.കെ.അജിത്ത് മാസ്റ്റർ, വി.വി  സുധാകരൻ,അഡ്വ.ജദീഷ് ബാബു, സി.സത്യചന്ദ്രൻ, പി. ചാത്തപ്പൻ മാസ്റ്റർ, സി.രമേശൻ, കെ.കെ.ശ്രീഷു, ചേനോത്ത് ഭാസ്കരൻ, ഇ.എസ് രാജൻ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയിൽ അഡ്വ.ടി.കെ.രാധാകൃഷ്ണൻ, അഡ്വ.ആർ.യു.വിജയകൃഷ്ണൻ,പത്താലത്ത് ബാലൻ, എം.എ ഗംഗാധരൻ, ചേനോത്ത് വേണു, ദിവാകരൻ മേത്തൊടി, അവിണേരി ശങ്കരൻ, കെ.കെ.നാരായണൻ,ടി. എൻ.ദാമോദരൻ, പി.പുഷ്പജൻ, പി.വി.മണി,ശശി എസ് നായർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe