പയോളി: ബിജെപി പയ്യോളി തെരഞ്ഞെടുപ്പ് പ്രവർത്തകസംഗമം സി.ടി മനോജ് ഭവനിൽ നടന്നു. പ്രവർത്തക സംഗമം ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഭാവി ഭാരതത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തവരാണ് യുഡിഎഫ് ഉം എല്‍ഡിഎഫ് ഉം അടുത്ത പ്രധാനമന്തി ആരെന്നോ അടുത്ത അഞ്ച് വർഷം എന്ത് ചെയ്യുമെന്നോ പറയാൻ കഴിയാത്തവർക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ എങ്ങിനെ ജനങ്ങളോട് വോട്ട് ചോദിക്കാനാവും എല്‍ഡിഎഫ് ,യുഡിഎഫ് ചേർന്നതാണ് ഐഎന്‍ഡിഐ മുന്നണി അവർക്ക് ഒരു നേതാവോ പ്രവർത്തനപദ്ധതിയോ ഇല്ല ഭാവിയെപ്പറ്റി ഇരുട്ടിൽ തപ്പുന്നവർ ആശയക്കുഴപ്പം കൊണ്ട് ഒന്നും ചെയ്യാൻ കഴിവില്ലാത്തവർ ജനങ്ങളോട് വോട്ട് ചോദിക്കുന്നത് വിരോധാഭാസമാണ് എന്നും ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു അദ്ധ്യക്ഷത വഹിച്ചു. കെ.ഫൽഗുണൻ, നിഷാ ഗിരീഷ് (കൗൺസിലർ), ടി.കെ പത്മനാഭൻ, കെ.പി മോഹനൻ മാസ്റ്റർ, ഷിജി ടി.പി, പ്രജീഷ് കോട്ടക്കൽ ,പ്രഭാകരൻ പ്രശാന്തി,ജയ്കിഷ് മാസ്റ്റർ, പി. സനൽജിത്ത്, വി .സ്മിതാലക്ഷ്മി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.പി രമേശൻ മാസ്റ്റർ സ്വാഗതവും , പ്രജീഷ് കോട്ടക്കൽ നന്ദിയും പറഞ്ഞു.