പയ്യോളി: ബി എസ് എൻ എൽ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലിക്ക് പയ്യോളി ടൗണിൽ സ്വീകരണം നൽകി. പയ്യോളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പദ്മശ്രീ ഫ്ലാഗ് ഓഫ് ചെയ്തു.
ടെലികോം ഉപദേശകസമിതി മെമ്പർ വിനോദ് കെ ടി, ഡി ജി എം മാർക്കറ്റിംഗ് മോഹന, എ ജി എം മാർക്കറ്റിംഗ് മുകുന്ദ,എ ജി എം വടകര ജാസിം, എ ജി എം മാർക്കറ്റിംഗ് അംജദ് എന്നിവർ സംബന്ധിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിലൂടെ കടന്നുപോകുന്ന റാലിയിൽ വീട്ടിലെ വൈ-ഫൈ, സർവത്ര വൈ -ഫൈ, 4ജി തുടങ്ങിയ വിവിധ സേവനങ്ങളെക്കുറിച്ചു ജനങ്ങളുമായി സംവദിക്കും.
Video Player
00:00
00:00
Video Player
00:00
00:00