പയ്യോളി: പയ്യോളിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. വയനാട് ദുരന്തം ഉണ്ടായ ദിവസം തന്നെ പയ്യോളിയിൽ നിന്നും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ട സന്നദ്ധ പ്രവർത്തകരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്. സെക്രട്ടറി ഡെനിസൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ എം ഷമീർ അധ്യക്ഷത വഹിച്ചു.
മൂസാ മണിയോത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ ടി വിനോദൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിംഗ് പ്രസിഡണ്ടായി രജില ബാബു, സെക്രട്ടറിയായി റാണി അഗസ്റ്റിൻ , ട്രഷറർ ആയി നജിയയെയും തിരഞ്ഞെടുത്തു. 15 അംഗ നിര്‍വ്വാഹക സമിതിയെയും തിരഞ്ഞെടുത്തൂ.