പയ്യോളി: പയ്യോളി ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് ‘മഹിളാ സാഹസ്’ ബ്ലോക്ക് തല ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് മോളി അധ്യക്ഷം വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആമിന ടീച്ചർ, പ്രിയ, വനജ ടീച്ചർ, സന്ധ്യ കരങ്ങോട്, ജില്ലാ വൈസ് ബാലാമണി ടീച്ചർ, പ്രേമ ബാലകലഷ്ണൻ, പി.എം അഷറഫ് , സബീഷ് കുന്നങ്ങോത്ത്, മുജേഷ് ശാസ്ത്രി , തൊടുവയൽ സദാനന്ദൻ , കാവിൽ പി മാധവൻ , ഷീന, രജിഷ വി, വി.എം ബിജിഷ, കെ ടി സിന്ധു, രമ ചെറുകുറ്റി, എൻ.എം മനോജ്, മെമ്പർമാർ ഷിജിന പെന്ത്യേരി, ഗിരിജ. വി.കെ എന്നിവർ സംസാരിച്ചു.