പയ്യോളി: പയ്യോളിയിൽ ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് തുടരുന്നു. അതേസമയം പുറക്കാട് നിന്ന് കാണാതായ ആളാണെന്ന് സംശയത്തെ തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. ശരീരം ചിന്നഭിന്നമായതിനാൽ വസ്ത്രങ്ങളും ചെരുപ്പും മറ്റുമാണ് തിരിച്ചറിയാനായി സാധിക്കുന്നുള്ളൂ.
ഇന്ന് രാവിലെ അഞ്ചരമണിയോടെ പയ്യോളി റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ദുരന്തം സംഭവിച്ചത്. തിരുവനന്തപുരം – മംഗലാപുരം മലബാർ എക്സ്പ്രസ് ആണ് ആളെ ഇടിച്ചത്. ഈ വിവരം ലോക്കോ പൈലറ്റ് വടകര റെയിൽവേ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്.
വടകര ആർ പി എഫ്, പയ്യോളി എസ് ഐ അൻവർഷായുടെ നേതൃത്വത്തിലുള്ള പോലീസും താലൂക്ക് ഡിസാസ്റ്റർ റിലീഫ് ഫോഴ്സും സ്ഥലത്തെത്തി.
മൃതദേഹം പിന്നീട് കൊയിലാണ്ടി മോർച്ചറിയിലേക്ക് മാറ്റി.