പയ്യോളി: ദേശീയപാത നിർമാണത്തിൻറ ഭാഗമായി നന്തി മുതൽ മൂരാട് വരെയുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാനത്തിൽ ജമീല എംഎൽഎ മുൻകൈയെടുത്ത് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ പയ്യോളി നഗരസഭ ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ എൻഎച്ച്എഐ എൻജിനിയർമാരും ജനപ്രതിനിധികളും നഗര – പഞ്ചായത്ത്എൻജിനിയർമാരും സ്ഥലപരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. ഇതിൻ്റ ഭാഗമായി മൂടാടി പഞ്ചായത്തിലെ മൂന്നാം വാർഡ് പോവതി വയൽ ഭാഗം, രണ്ടാം വാർഡിലെ കുറൂളികുനി, നന്തി ടൗൺ പതിനഞ്ചാം വാർഡിലെ കൾവർട്ടുകൾ, മൂടാടി അണ്ടർ പാസ്, പതിമൂന്നാം വാർഡിലെ കൾവർട്ടുകൾ, പതിനൊന്നാം വാർഡിലെ പുതുവയൽ കുനി ഭാഗം എന്നീ സ്ഥലങ്ങൾ പരിശോധിച്ചു.
ഡ്രൈനേജുകളിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യുകയും മൂടാടി പഞ്ചായത്ത് എൻജിനിയറെ ഡിപിആർ തയാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. എൻഎച്ച്എഐ വിഭാഗം എൻജിനിയർ രാജ്പാൽ, അദാനി ക മ്പനി പ്രതിനിധി കൃഷ്ണ, പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ വൈസ്പ്രസിഡൻ്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ എം കെ മോഹനൻ, എം പി അഖില, അംഗങ്ങ ളായ ടി എം രജുല , പപ്പൻ മൂടാടി , അഡ്വ. എം കെ ഷഹീർ പഞ്ചായത്ത് എൻജിനീയർശ്രീനാഥ്എന്നിവർപരിശോധനസംഘത്തിലുണ്ടായിരുന്നു.
പടം : വെള്ളക്കെട്ടിനു പരിഹാരം കാണാൻ മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ എഞ്ചിനിയർമാർ സ്ഥലം സന്ദർശിക്കുന്നു.