ദേശീയപാത വികസനം; വടകരയിലെ ഗതാഗതകുരുക്ക്: യോഗം വിളിച്ച് ചേർക്കണമെന്ന് താലൂക്ക് വികസനസമിതി

news image
Dec 7, 2024, 5:29 pm GMT+0000 payyolionline.in

വടകര : ദേശീയപാത വികസനം നഗരത്തിലെ ഗതാഗതകുരുക്ക് എന്നീ പ്രശ്നപരിഹാരത്തിനായി ജില്ലാകലക്ടർ യോഗം വിളിച്ച് ചേർക്കണമെന്ന് താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കണമെന്ന് സമിതി അംഗം പി.സുരേഷ് ബാബു ഉന്നയിച്ചു. ദേശീയ പാത വികസനം മുക്കാളിക്കും ചോമ്പാൽ ബ്ലോക്കോഫീസിനുമിടയിൽ സർവ്വിസ് റോഡോ മറ്റ് ബദൽ സംവിധാനമോ വേണമെന്ന് ആവശ്യമുയർന്നു. 352 മീറ്ററിലാണ് സർവ്വീസ് റോഡോ മറ്റ് സoവിധാനമോ നിഷേധിച്ചത്. ടോൾപ്ലാസാ സ്ഥാപിക്കുന്നതിന്റ്റ ഭാഗമായാണ് സർവ്വീസ് റോഡ് മുടക്കത്തിന് കാരണം.

ദേശീയ പാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് കെ.കെ രമ എം എൽ എ പറഞ്ഞു. കുട്ടികളുടെ ടെപ്പ് വൺ ഡയബറ്റിക്സ് രോഗം മൂലം പ്രശ്നം നേരിടുന്നവർക്ക് വിവിധ കാര്യങ്ങൾ ഏക കേന്ദ്രം കോഴിക്കോട് മെഡിക്കൽ കോളേജാണ്. താലൂക്കിൽ വടകര ജില്ല ആശുപത്രിയിൽ ഇതിന്റെ യുണിറ്റ് അനുവദിക്കണമെന്ന് സമിതി അംഗം പി.പി രാജൻ ആവശ്യപ്പട്ടു.  അതിഥി തൊഴിലാളി താമസ കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണമെന്ന് സമിതി അംഗം ബാബു ഒഞ്ചിയം ആവശ്യപ്പെട്ടു. കെ കെ രമ എം എൽ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു, പി പി രാജൻ, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, പി എം മുസ്തഫ ബിജു കായക്കൊടി, ബാബു പറമ്പത്ത് ഭൂരേഖ തഹസിൽദാർ കെ എസ് അഷ്റഫ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe