തച്ചൻകുന്നിലെ കിണറ്റിൽ അകപ്പെട്ട തെരുവ് നായയെ നാട്ടുകാർ രക്ഷപ്പെടുത്തി

news image
Nov 4, 2023, 5:53 am GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ പൊട്ടക്കിണറ്റിൽ അകപ്പെട്ടുപോയ തെരുവ് നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഫ്രണ്ട്സ് തച്ചൻകുന്നിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫൈസൽ, വിജേഷ് എന്നിവരാണ് ഇന്നലെ രാത്രിയോടെ നായയെ പുറത്തെടുത്തത്.

നായ കിണറ്റിൽ അകപ്പെട്ട മെസ്സേജ് കണ്ട ഉടനെ തന്നെ ഫ്രണ്ട്സിന്റെ പ്രവർത്തകർ ആവശ്യമായ മുൻകരുതലോടെ നായ രക്ഷിക്കാൻ ശ്രമം തുടങ്ങുകയായിരുന്നു.

നാട്ടുകാരായ തടത്തിൽ പ്രജീഷ്, പ്രമോദ് കേളോത്ത്, രതീശൻ നമ്പ്യാർ, ഗണേഷ്, പി.ടി പ്രജി, പി.ടി പ്രവീൺ, ബൈജു മലയിൽ,പ്രേംജിത്ത്, സുകുനേഷ് മഠത്തിൽ  എന്നവർ നേതൃത്വം നല്‍കി.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe